Monday, 31 October 2011

രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല..

രാജേഷ് ജോര്‍ജ്ജ്
        ഒരു തുണ്ടു പേപ്പറും ഒരു പേനയും നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം മനോഹരമായ ഒരു ചിത്രം തയ്യാര്‍.. പൂഞ്ഞാര്‍ സ്വദേശി രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല. തനിക്കു ലഭിച്ചിരിക്കുന്ന ഈ വലിയ ഈശ്വരാനുഗ്രഹത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഉപജീവനത്തിനായി മറ്റുമാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുകയാണ് ഈ കലാകാരന്‍. ഹോട്ടല്‍ ജോലിക്കിടയിലും കഴിവു തെളിയിക്കുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഇദ്ദേഹം പാഴാക്കാറില്ല.
ഇദ്ദേഹത്തിന്റെ വിലാസം : രാജേഷ് ജോര്‍ജ്ജ് , പള്ളിക്കുന്നേല്‍ , പൂഞ്ഞാര്‍ , ഫോണ്‍ : 9847273045

                                    ഈ ചിത്രങ്ങള്‍ കണ്ടുനോക്കൂ...



Friday, 28 October 2011

ഇങ്ങനെയും ഉറങ്ങാം..!

         നന്നായി ഉറങ്ങാന്‍ സാധിക്കണമെങ്കില്‍ രണ്ടുകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നു കൂടിയേ തീരു എന്ന് പൂതുമൊഴി. അവ ഏതെന്നല്ലേ.. മദ്യം അല്ലെങ്കില്‍ മനശാന്തി. മദ്യസേവ ബോധം കെട്ട ഉറക്കം സമ്മാനിക്കുമെങ്കിലും മനുഷ്യന്റെ സര്‍വ്വനാശത്തിന് അത് വഴിതെളിക്കുമെന്നതിനാല്‍    മനശാന്തിമൂലം നന്നായി ഉറങ്ങാന്‍ സാധിക്കട്ടെ എന്ന്  നമുക്കാശംസിക്കാം..
       പട്ടുമെത്തയില്‍ കിടന്നാലും ഉറക്കം ലഭിക്കാത്തവര്‍ ഇവരുടെ ഉറക്കമൊന്നു ശ്രദ്ധിക്കൂ..











       

Thursday, 13 October 2011

ചില വഴിയോരക്കാഴ്ച്ചകള്‍..

        യാത്രാമധ്യേ പകര്‍ത്തപ്പെട്ട ചില ചിത്രങ്ങള്‍.. ആരാണ് ഫോട്ടോഗ്രാഫര്‍ എന്നറിയില്ല എങ്കിലും ഇന്റര്‍നെറ്റിലൂടെ ആയിരക്കണക്കിനാളുകള്‍ക്ക് ചിരിക്കാനും ചിന്തിക്കാനും അവസരം നല്‍കിയ ചിത്രങ്ങളാണിവ..